കൊയിലാണ്ടിയിൽ ഉപഭോക്ത വാരാചരണവും മുതിർന്ന ഉപഭോക്താവിനെ ആദരിക്കലും സംഘടിപ്പിച്ചു


Advertisement

കൊയിലാണ്ടി: കേരള സർക്കാർ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ലീഗൽ മെട്രോളജിയുടെയും ആഭിമുഖ്യത്തിൽ ഉപഭോക്ത വാരാചരണം സംഘടിപ്പിച്ചു. കൊയിലാണ്ടി ഫർക്കയിൽ 244 നമ്പർ റേഷൻ കടയിൽ നടന്ന വാരാചരണത്തിന്റെ ഉദ്ഘാടനവും നഗരസഭ കൗൺസിലർ വി പി ഇബ്രാഹിംകുട്ടി നിർവഹിച്ചു.

Advertisement

ചടങ്ങിൽ മുതിർന്ന ഉപഭോക്താവിനെ ആദരിച്ചു. എം അഷറഫ് അധ്യക്ഷത വഹിച്ചു. റേഷൻ ഇൻസ്പെക്ടർ അബ്ദുൾ നാസർ, വി.എം ബഷീർ, കെ.പി താഹ എന്നിവർ സംസാരിച്ചു.

Advertisement
Advertisement

Summary: Consumer Week was organized at Koyilandy