ക്ഷേമനിധി ആനുകൂല്യങ്ങള്‍ക്കായുള്ള കാത്തിരിപ്പ് തുടരുന്നു; പെന്‍ഷന്‍ കുടിശ്ശിക സഹിതം നല്‍കണമെന്നാവശ്യപ്പെട്ട് ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണയുമായി നിര്‍മ്മാണ തൊഴിലാളി യൂണിയന്‍


ചേമഞ്ചേരി: ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണയുമായി നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ചേമഞ്ചേരി, വെങ്ങളം മേഖല കമ്മറ്റികള്‍. പെന്‍ഷന്‍ കുടിശ്ശിക സഹിതം ഉടന്‍ വിതരണം ചെയ്യുക, നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ് സമയബന്ധിതമായി പിരിചെടുക്കുക, ക്ഷേമനിധി ആനുകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ശക്തമായി ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.

ബി.എസ്.എന്‍.എല്‍ എംപ്ലോയ്‌സ് യൂണിയന്‍, സി.ഐ.ടി.യു മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ. ശ്രീനിവാസന്‍ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്തു. വെങ്ങളം മേഖല പ്രസിഡണ്ട് പി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി മേഖല സെക്രട്ടറി സി.കെ ഉണ്ണി സ്വാഗതവും ചേമഞ്ചേരി മേഖല പ്രസിഡണ്ട് പി. രാജീവന്‍ നന്ദിയും പറഞ്ഞു.