ഒത്തുചേര്‍ന്ന് നടേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; 117, 118 ബൂത്ത് കമ്മിറ്റികളുടെ കുടുംബസംഗമത്തില്‍ മുഹമ്മദ് നിഹാലിനും മോഹനന്‍ പൊക്രാത്തിനും അനുമോദനം


നടേരി: മുത്താമ്പി കോണ്‍ഗ്രസ്സിന്റെ നടേരിയിലുള്ള 117, 118 ബൂത്ത് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടി വടകര എം.പി.കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. ഭാസ്‌ക്കരന്‍.വി.പി. മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ വെച്ച് മാര്‍ഷ്യല്‍ ആര്‍ട്ട്‌സില്‍ ഡോക്ടറേറ്റ് ലഭിച്ച ബി.കെ.ശ്രീനിയെയും യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുത്ത മുഹമ്മത് നിഹാലിനെയും കവിയും നോവലിസ്റ്റുമായ മോഹനന്‍ പൊക്രാത്തിനെയും മുരളീധരന്‍ എം.പി അനുമോദിച്ചു. തുടര്‍ന്ന് 20 -ഓളം മുതിര്‍ന്ന പൗരന്‍മാരെയും ആദരിച്ചു.

ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് മുരളി തോറോത്ത്, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി അദ്ധ്യക്ഷന്‍ 118 ബൂത്ത് പ്രസിഡന്റ് റാഷിദ് മുത്താമ്പി എന്നിവര്‍ സംസാരിച്ചു. 17 ബൂത്ത് പ്രസിഡന്റ് ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അനന്യ അധ്യക്ഷത വഹിച്ചു.

വി.ടി.സുരേന്ദ്രന്‍, ഉമേന്ദ്രന്‍ പി.ടി.ജമാല്‍ മാസ്റ്റര്‍, വിജയലക്ഷമി ടീച്ചര്‍, ബാലന്‍ കിടാവ്, ശ്രീജ റാണി, ശ്രീധരന്‍ നായര്‍ പുഷ്പ ശ്രീ, ഷാജു പിലാക്കാട്ട്, ബാബുരാജ്, എം.കെ. നിധിന്‍ നടേരി, നാരായണന്‍ പുതുക്കുടി, രവി കൊല്ലോരയ്ക്കല്‍, റഷീദ് മണിയോത്ത്, ജിതേഷ് നപ്പാല്‍, രാജന്‍ പൊന്നിയത്ത് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. അജീഷ് നൊച്ചാട് ക്ലാസ് നയിച്ചു.