‘ആദര്‍ശ രാഷ്ട്രീയ മൂല്യം ഉയര്‍ത്തി പിടിച്ച വ്യക്തിത്വമായിരുന്നു ഗോപാലേട്ടന്‍’; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുറുപ്പിന്റെ കണ്ടി ഗോപാലന്റെ രണ്ടാം ചരമവാര്‍ഷികം ആചരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കൊയിലാണ്ടി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും വിയ്യൂര്‍ ശ്രീ വിഷ്ണു ക്ഷേത്ര കമ്മറ്റിയുടെ മുന്‍ പ്രസിഡണ്ടുമായിരുന്ന കുറുപ്പിന്റെ കണ്ടി ഗോപാലന്റെ രണ്ടാം ചരമവാര്‍ഷികം ആചരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 89 ആം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ഡി.സി.സി പ്രസിഡണ്ട് അഡ്വ: കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
സൗമന്യം ദീര്‍ഘ വീക്ഷണവും ആദര്‍ശ രാഷ്ട്രീയ മൂല്യം ഉയര്‍ത്തി പിടിച്ച വ്യക്തിത്വമായിരുന്നു ഗോപാലേട്ടന്‍ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബൂത്ത് പ്രസിഡണ്ട് ഉമേഷ് വിയ്യൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.പി.സി.സി മെമ്പര്‍ രത്‌നവല്ലി ടീച്ചര്‍, ദളിത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ടി സുരേന്ദ്രന്‍ ഷീബ അരീക്കല്‍, നടേരി ഭാസ്‌ക്കരന്‍, വി.വി സുധാകരന്‍, അന്‍സാര്‍ കൊല്ലം, സുനില്‍കുമാര്‍ വിയ്യൂര്‍, എന്‍. ദാസന്‍, തല്‍ഹീര്‍ കൊല്ലം ഷംനാസ്, പുളിക്കൂല്‍ രാജന്‍, ഗീത ടീച്ചര്‍, ശ്രീജിത്ത് ആര്‍.ടി എന്നിവര്‍ സംസാരിച്ചു.