‘നല്ല പ്രാസംഗികനായിരുന്നു അദ്ദേഹം… പരന്ന വായനയും ആഴത്തിലുള്ള അറിവും അദ്ദേഹത്തെ ജനങ്ങളിലേയ്ക്കടുപ്പിച്ചു’; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വാസുദേവന്‍ മാസ്റ്ററുടെ 18 ആം ചരമദിനത്തില്‍ ഓര്‍മ്മകള്‍ പുതുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


കൊയിലാണ്ടി: കോണ്‍ഗ്രസ് പ്രസ്ഥാനം കൊയിലാണ്ടിയില്‍ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച മുതിര്‍ന്ന നേതാവ് വാസുദേവന്‍ മാസ്റ്ററുടെ 18 ആം ചരമദിനം ആചരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കൊയിലാണ്ടി സി.കെ.ജി സെന്ററില്‍ വെച്ച് വ്യാഴാഴ്ച വൈകീട്ട് നാല് മണിയ്ക്ക് സംഘടിപ്പിച്ച യോഗത്തില്‍ നിരവധി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി.

പൊയില്‍ക്കാവ് സ്‌കൂളിലെ അധ്യാപകനും ഡി.സി.സി മെമ്പറും അറിയപ്പെടുന്ന പ്രാസംഗികനുമായിരുന്നു വാസുദേവന്‍ മാസ്റ്റര്‍. അദ്ദേഹത്തിന്റെ പ്രാസംഗിക ശൈലി ജില്ലയ്ക്ക് അകത്തും പുറത്തും വലിയ ശ്രദ്ധ നേടിയിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓര്‍ത്തെടുത്തു.

പരന്ന വായനയും ആഴത്തിലുള്ള അറിവുമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. കോണ്‍ഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് വൈസ് പ്രെസിഡന്റ് നടേരി ഭാസ്‌കരന്റെ അധ്യക്ഷതയില്‍   ജില്ലാ നിര്‍വാഹക സമിതി അംഗം വി.വി. സുധാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് മാരായ രജീഷ് വെങ്ങളത് കണ്ടി, അരുണ്‍ മണമല്‍, കെ.പി.സി..സി മെമ്പര്‍ രത്‌ന വല്ലി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

Summary: Congress workers observed the 18th death anniversary of senior leader Vasudevan Master.