മഹാത്മാഗാന്ധി കുടുംബ സംഗമവുമായി വിയ്യൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം വിയ്യൂര്‍ ഏട്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. പരിപാടി ഡി.സി.സി പ്രസിഡണ്ട് കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി.വി.പവിത്രന്‍ അധ്യക്ഷം വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് മുഖ്യപ്രഭാഷണം നടത്തി.
വി.വി. സുധാകരന്‍, ടി.പി. കൃഷ്ണന്‍, നടേരി ഭാസ്‌ക്കരന്‍,സുനില്‍കുമാര്‍ വിയ്യൂര്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, അരുണ്‍മണമല്‍,പി.ടി. ഉമേന്ദ്രന്‍, പി.പി.നാണി, ഷീബ അരീക്കല്‍, ടി.പി.ശൈലജ, തങ്കമണി ചൈത്രം, എം.പി. ഷംനാസ്, കെ.കെ. വിനോദ്, വി.കെ.അശോകന്‍, രമ്യനിധീഷ് എന്നിവര്‍ പ്രസംഗിച്ചു.