ഊരള്ളൂരിലെ മഠത്തില്‍ക്കുഴി മീത്തല്‍ വേലായുധന് ഇനി ധൈര്യമായി മുന്നോട്ടുപോകാം; ഉപജീവനത്തിനായി പെട്ടിക്കട നിര്‍മ്മിച്ച് കൈമാറി പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


അരിക്കുളം: ഊരള്ളൂരിലെ മഠത്തില്‍ക്കുഴി മീത്തല്‍ വേലായുധന് ജീവിതമാര്‍ഗമൊരുക്കി നല്‍കിയിരിക്കുകയാണ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എ.കെ.കൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സമിതി ഊരള്ളൂര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 139 ആം ബൂത്ത് കമ്മറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ വേലായുധന് പെട്ടിക്കട നിര്‍മിച്ചു സാധനങ്ങള്‍ സഹിതം കൈമാറി.

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി.വേണുഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി കെ.പി.രാമചന്ദ്രന്‍ മാസ്റ്റര്‍ ആദ്യ വില്പന നിര്‍വഹിച്ചു. അനസ് കാരയാട് ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡന്റ് സി രാമദാസ്, ശ്രീധരന്‍ കണ്ണമ്പത്ത് അനസ് കാരയാട്, ലതേഷ് പുതിയേടത്ത്, പി.കെ.കെ.ബാബു, പ്രതാപ് ചന്ദ്രന്‍ തിരുത്തി മഠത്തില്‍, അനില്‍ കുമാര്‍ അരിക്കുളം എന്നിവര്‍ പ്രസംഗിച്ചു.

എസ്. മുരളീധരന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ടി ടി ശങ്കരന്‍ നായര്‍ സ്വാഗതവും ഇ.കെ.ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.