ലീഡറുടെ ഓര്‍മ്മകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കെ.കരുണാകരന്റെ 106ാം ജന്മദിനത്തില്‍ മേപ്പയ്യൂരില്‍ അനുസ്മരണ പരിപാടിയുമായി കോണ്‍ഗ്രസ്


മേപ്പയ്യൂര്‍: മുന്‍ മുഖ്യമന്ത്രിയും, കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കെ.കരുണാകരന്റെ 106ാം ജന്മദിനത്തില്‍ അനുസ്മരണ പരിപാടിയുമായി മേപ്പയ്യൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി. മേപ്പയ്യൂര്‍ ടൗണില്‍ കരുണാകരന്റെ ഫോട്ടോയ്ക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി.

പരിപാടി ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.കെ. അനീഷ് അധ്യക്ഷത വഹിച്ചു. കെ.പി.വേണുഗോപന്‍, ആന്തരി ഗോപാലകൃഷ്ണന്‍, ശ്രീ നിലയം വിജയന്‍, പറമ്പാട്ട് സുധാകരന്‍, സി.എം.ബാബു, ഷബീര്‍ ജന്നത്ത്, മനോജ് ചാനത്ത്, സുധാകരന്‍ പതുക്കുളങ്ങര, എടയിലാട്ട് ഉണ്ണികൃഷ്ണന്‍, ആര്‍.കെ.ഗോപാലന്‍, പെരുമ്പട്ടാട്ട് അശോകന്‍, വി.ടി.സത്യനാഥന്‍, സജ്ഞയ് കൊഴുക്കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.