ബി.ആര്‍ അംബേദ്ക്കറെ അപമാനിച്ച അമിത്ഷായെ കേന്ദ്ര മന്ത്രി സഭയില്‍ നിന്നും പുറത്താക്കുക; കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി കോണ്‍ഗ്രസ്


കൊയിലാണ്ടി: ഡോക്ടര്‍ ബി.ആര്‍ അംബേദ്കരെ അപമാനിച്ച അമിത്ഷായെ കേന്ദ്ര മന്ത്രി സഭയില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

ബ്ലോക്ക് പ്രസിഡന്റ് എന്‍. മുരളീധരന്‍, രാജേഷ് കീഴരിയൂര്‍, വി. സുരേന്ദ്രന്‍, നടേരി ഭാസ്‌കരന്‍, ചെറുവക്കാട്ട് രാമന്‍, മനോജ് പയറ്റ് സവളപ്പില്‍, കെ.പി വിനോദ്കുമാര്‍, രജീഷ് വേങ്ങളത് കണ്ടി, പി.വി വേണുഗോപാല്‍, ഇ.എം ശ്രീനിവാസന്‍, അരീക്കല്‍ ഷീബ, വി.കെ ശോഭന, കെ.വി രാഘവന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.