‘റേഷന്‍ സംവിധാനം ഇടതുസര്‍ക്കാര്‍ തകര്‍ക്കുന്നു’; കീഴരിയൂര്‍ റേഷന്‍ കടയ്ക്കു മുന്നില്‍ ധര്‍ണയുമായി കോണ്‍ഗ്രസ്


കീഴരിയൂര്‍: കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ കടയ്ക്ക് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. റേഷന്‍ സംവിധാനം ഇടതു സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്നാരോപിച്ചാണ് ധര്‍ണ്ണ നടത്തിയത്. കീഴരിയൂര്‍ സെന്റര്‍ റേഷന്‍ ഷോപ്പിനു മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. ചുക്കോത്ത് ബാലന്‍ നായര്‍, ഇ. രാമചന്ദ്രന്‍ പഞ്ചായത്തംഗം ഇ.എം.മനോജ്, നെല്ല്യാടി ശിവാനന്ദന്‍, കെ.എം. വേലായുധന്‍, സുലോചന സിറ്റാടില്‍, ശശി കല്ലട, ടി.കെ. ഷിനില്‍, പാറക്കീല്‍ അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

Summary: congress-staged-a-dharna-in-front-of-keezhriyur-ration-shop.