കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജ്‌ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന ആരോപണം; ‘കുറ്റക്കാർക്കെതിരെ ആൾകൂട്ട വിചാരണയ്ക്കും,വധശ്രമത്തിനും കേസെടുക്കണമെന്ന്” യൂത്ത് കോൺഗ്രസ്


Advertisement

കൊയിലാണ്ടി: കൊല്ലം ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്‌ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്‌. ”പൂക്കോട് വെറ്റിറിനറി കോളജിൽ വിദ്യാർത്ഥിയെ ആൾക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയ സംഭവത്തിന് സമാനമായി കൊയിലാണ്ടി എസ്.എൻ.ഡി.പി കോളജ് വിദ്യാർത്ഥിയെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 25 ഓളം ക്രിമിനലുകൾ ചേർന്ന് വിചാരണ ചെയ്ത് മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ആൾകൂട്ട വിചാരണയ്ക്കും, വധശ്രമത്തിനും കേസെടുക്കണമെന്ന്” യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

Advertisement

”മര്‍ദ്ദനത്തിന് ശേഷം വിദ്യാർത്ഥിയുടെ പരിക്ക് അപകടമാക്കി ചിത്രീകരിക്കാൻ സി.പി.എം നേതൃത്വത്തിൻ്റെ ഇടപെടൽ നടന്നതായി സംശയിക്കുന്നതായും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് തന്‍ഹീര്‍ കൊല്ലം പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ലെങ്കിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് തന്‍ഹീര്‍ കൊല്ലം അറിയിച്ചു.

Advertisement

എസ്.എഫ്.ഐ നേതാക്കളുടെ ഗുണ്ട പ്രവർത്തനങ്ങളെ കുറിച്ച് സമൂഹത്തോട് മറുപടി പറയാൻ ഡി.വൈ.എഫ്.ഐ, സി.പി.എം നേതൃത്വം തയ്യാറാകണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

Advertisement