ഇലക്ട്രിസിറ്റി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ നാടെങ്ങും പ്രതിഷേധം; കൊയിലാണ്ടിയിലും മൂടാടിയിലും പന്തം കൊളുത്തി പ്രകടനവുമായി കോൺഗ്രസ്


കൊയിലാണ്ടി: അന്യായമായ ഇലക്ട്രിസിറ്റി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെയും, ഫിക്‌സഡ് ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെയും പ്രതിഷേധമുയര്‍ത്തി കൊയിലാണ്ടി സൗത്ത്, നോര്‍ത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.

മണ്ഡലം പ്രസിഡന്റുമാരായ അരുണ്‍ മണമല്‍, രജീഷ് വെങ്ങളത്ത്കണ്ടി, ഡിസിസി സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ബ്ലോക്ക് പ്രസിഡന്റ്‌ മുരളി തോറോത്ത്, വി.ടി സുരേന്ദ്രൻ, മനോജ് പയറ്റുവളപ്പിൽ, കെ.പി വിനോദ് കുമാർ, സതീഷ് കുമാർ.എം, ചെറുവക്കാട്ട് രാമന്‍, കെ.വി റീന, ശ്രീജ റാണി, അൻസാർ കൊല്ലം, യു.കെ രാജൻ, പി.കെ പുരുഷോത്തമൻ, വേണുഗോപാലൻ പി.വി, എം.എം ശ്രീധരൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മൂടാടി: എൽ.ഡി.എഫ് സർക്കാരിന്റെ അന്യായമായ കറന്റ് ചാർജ്ജ് വർദ്ധനവിനെതിരെ മൂടാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ ജ്വാല നടത്തി. പപ്പൻ മൂടാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

ഗിരീഷ് തിക്കോടി, രാമകൃഷ്ണൻ പൊറ്റക്കാട്, പുതിയോട്ടിൽ രാഘവൻ, ചേനോത്ത് രാജൻ, ബിജേഷ് ഉത്രാടം, യു.കെ മജീദ്, സിദ്ദീഖ്, ഷമീം, ഷാജു തുടങ്ങിയവര്‍ സംസാരിച്ചു.