വിമുക്ത ഭടനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പുളിക്കൂല്‍ രാമുണ്ണിനായരുടെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ച് കോണ്‍ഗ്രസ്


കൊയിലാണ്ടി: വിമുക്ത ഭടനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പുളിക്കൂല്‍ രാമുണ്ണിനായരുടെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ച് കോണ്‍ഗ്രസ്. 89 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വി.പി. രാജന്‍ കലാ സാംസ ക്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂമില്‍ അനുശോചന യോഗം നടത്തി.

കൗണ്‍സിലര്‍ ഷീബ അരിക്കല്‍ അധ്യക്ഷത വഹിച്ചു. നടേരി ഭാസ്‌ക്കരന്‍, പി.ടി. ഉമേഷ്, ഒ.കെ. ബാലന്‍, അഡ്വ: പി.ടി. ഉമേന്ദ്രന്‍, ഗീത ടീച്ചര്‍, പി.ടി. ശ്രീജിത്ത്, ലിജിന സനൂജ്, മഞ്ജുള, ബിനു വി.വി. എന്നിവര്‍ സംസാരിച്ചു.