‘കീഴരിയൂരിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിച്ച വ്യക്തി, , പൊതുപ്രവര്‍ത്തനങ്ങളില്‍ പ്രാതാപശാലി’; മുന്‍ കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.വി ചാത്തുവേട്ടന്റെ മൂപ്പത്തി ഒന്നാം ചരമവാര്‍ഷികദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി കോണ്‍ഗ്രസ്


കീഴരിയൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും കീഴരിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന എന്‍.വി ചാത്തുവേട്ടന്റെ മൂപ്പത്തി ഒന്നാം ചരമവാര്‍ഷികദിനം ആചരിച്ച് കോണ്‍ഗ്രസ്. ഡി.സി.സി മെമ്പറും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കീഴരിയൂരില്‍ കരുത്തുറ്റ നേതൃത്വം വഹിച്ച വ്യക്തിയും കീഴരിയൂരിന്റെ വികസനത്തില്‍ പ്രധാനിയുമായിരുന്നു ചാത്തുവേട്ടനെന്ന് അനുസ്മരണ യോഗത്തില്‍ പറഞ്ഞു.

1990-95 കാലഘട്ടത്തില്‍ കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാലത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഫ്രീഡം ഫൈറ്റേഴ്‌സ് സ്റ്റേഡിയം, ആയുര്‍വേദ ആശുപത്രി, വിവിധയിടങ്ങളില്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചായാളായിരുന്നു. പൊതുപ്രവര്‍ത്തനങ്ങളിലും ഏത് പ്രശ്‌നങ്ങളിലും കൃത്യമായി ഇടപെട്ട് പരിഹാരം കണ്ടെത്തുന്ന പ്രതാപശാലിയായ വ്യക്തിയായിരുന്നു ചാത്തുവേട്ടനെന്ന് യോഗത്തില്‍ അനുസ്മരിച്ചു.

നടുവത്തൂരിലുള്ള അദ്ദേഹത്തിന്റ് സ്മൃതിമണ്ഡപത്തില്‍ ഇന്ന് രാവിലെ കീഴരിയൂര്‍ ണണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ ടി.കെ ഗോപാലന്‍, ബി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, കെ.സി രാജന്‍, കെ. ബാബു മാസ്റ്റര്‍, ഒ.കെ കുമാരന്‍, ഇ.എം മനോജ്, എം.എം രമേശന്‍ മാസ്റ്റര്‍, കെ.എം വേലായുധന്‍, വിശ്വന്‍ കെ, ശശി കല്ലട, ഷിനില്‍ ടി.കെ, കെ.പി സ്വപ്നകുമാര്‍, സുജിത്ത് പി.കെ, രജിത്ത് ടി.കെഎന്നിവര്‍ പ്രസംഗിച്ചു.