കോൺഗ്രസ്സ് പ്രവർത്തകർ സാമൂഹ്യ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കണം; മൂടാടി മണ്ഡലം ക്യാമ്പ് എക്‌സിക്യൂട്ടിവില്‍ കെ.പി.സി.സി സെക്രട്ടറി


മൂടാടി: കോൺഗ്രസ്സ് പ്രവർത്തകർ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണമെന്നും ജനമനസ്സുകളിൽ ഇടം നേടണമെന്നും കെ.പി.സി.സി സെക്രട്ടറി ഐ.മുസ്സ. അകലാപ്പുഴയില്‍ സംഘടിപ്പിച്ച മൂടാടി മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. യോഗത്തിൽ മൂടാടി മണ്ഡലം പ്രസിഡന്റ്‌ രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ്‌ കെ.ടി വിനോദൻ മാർഗ്ഗരേഖ അവതരിപ്പിച്ചു. കെ.പി.സി.സി മെമ്പർ രാമചന്ദ്രൻ മാസ്റ്റർ, ഡി.സി.സി സെകട്ടറി വി.പി ഭാസ്കരൻ, രജി സജേഷ്, നിംനാസ്, വാർഡ് പ്രതിനിധികൾ തുടങ്ങിയവര്‍ സംസാരിച്ചു. ബിജേഷ് ഉത്രാടം സ്വാഗതവും ബിജേഷ് രാമനിലയം നന്ദിയും പറഞ്ഞു.