തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്ലാന്‍ ഫണ്ടും മെയിന്റനന്‍സ് ഗ്രാന്റും നല്‍കാത്തതില്‍ പ്രതിഷേധം; കീഴരിയൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ്ണയുമായി കോണ്‍ഗ്രസ് നേതൃത്വം


കീഴരിയൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്ലാന്‍ ഫണ്ടും മെയിന്റെന്‍സ് ഫണ്ടും നല്‍കാതെ വികസനപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് കീഴരിയൂര്‍ കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ കീഴരിയൂര്‍ പഞ്ചായത്ത് കാര്യാലയത്തിനു മുമ്പില്‍ രാജീവ്ഗാന്ധി പഞ്ചായത്തിരാജ് സമിതി ധര്‍ണ നടത്തി.

ഡി.സി.സി ജനറല്‍ സെക്രട്ടറി വി.പി.ഭാസ്‌കരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബര്‍മാരായ കെ.സി.രാജന്‍, ഇ.എം മനോജ്, സവിത നിരത്തിന്റെ മീത്തല്‍, ജലജ കുറുമയില്‍, കുറ്റിയത്തില്‍ ഗോപാലന്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ഇടത്തില്‍ രാമചന്ദ്രന്‍, ജി.പി. പ്രീജീത്ത്, കെ.വി.രജിത, മുന്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ചുക്കോത്ത് ബാലന്‍ നായര്‍, മണ്ഡലം സെക്രട്ടറി കെ.കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.