പ്രിയ നേതാവിന്റെ ഓര്‍മ്മകളില്‍; കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ടായിരുന്ന അഡ്വ കെ.പി നിഷാദിന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണ യോഗം സംഘടിപ്പിച്ച് കോണ്‍ഗ്രസ്


കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ടും സര്‍വീസ് സഹകരണ ബേങ്ക് വൈസ് പ്രസിഡണ്ടുമായിരുന്ന അഡ്വ കെ.പി നിഷാദിന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണ യോഗം സംഘടിപ്പിച്ച് കോണ്‍ഗ്രസ് . ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ കെ. പ്രവീണ്‍ കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്തുക്കണ്ടി അധ്യക്ഷത വഹിച്ചു. പി. രത്‌നവല്ലി, അഡ്വ കെ. വിജയന്‍, വി.പി. ഭാസ്‌കരന്‍, രാജേഷ് കീഴരിയൂര്‍, മുരളി തോറോത്ത്, വി.ടി സുരേന്ദ്രന്‍, പി.കെ അരവിന്ദന്‍, വി.വി. സുധാകരന്‍, നടേരി ഭാസ്‌കരന്‍, തന്‍ഹീര്‍ കൊല്ലം, പി.ടി ഉമേന്ദ്രന്‍,്ശ്രീജാറാണി, പി.കെ. പുരുഷോത്തമന്‍ കെ.പി. വിനോദ് കുമാര്‍, കൂമുള്ളി കരുണന്‍, എന്‍. ദാസന്‍ മനോജ് പയറ്റുവളപ്പില്‍. കെ. ഉണ്ണികൃഷ്ണന്‍, ചെറുവക്കാട്ട് രാമന്‍, പി.പി നാണി, പി.വി സന്തോഷ് കുമാര്‍, തങ്കമണി ചൈത്രം റസിയ ഉസ്മാന്‍ മറവട്ടക്കണ്ടി ബാലകൃഷ്ണന്‍ എന്നിവര്‍ കെ.പി നിഷാദിന്റെ ഓര്‍മ്മകള്‍ പുതുക്കി സംസാരിച്ചു.