‘കാവുംവട്ടം റോഡിൽ അടിപ്പാത നിർമ്മിക്കുക’; ആവശ്യവുമായി കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി


കൊയിലാണ്ടി: ബപ്പൻകാട്-കാവുംവട്ടം റോഡിൽ മണൽ നിത്യാനന്ദ ആശ്രമത്തിനടുത്ത് അടിപ്പാത നിർമ്മിക്കണമെന്ന് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ നടത്തി.

സമരം ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സതീഷ് കുമാർ അധ്യക്ഷനായി.

ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, വി.ടി.സുരേന്ദ്രൻ, സുരേഷ് ബാബു മണമൽ, മനോജ് പയറ്റുവളപ്പിൽ, ദൃശ്യ, വത്സരാജ് കേളോത്ത്, രജീഷ് വെങ്ങളത്ത് കണ്ടി, ആലി പി.വി, എം.എം.ശ്രീധരൻ, രാമൻ ചെറുവകാട്ട് എന്നിവർ സംസാരിച്ചു.