എസ്.എസ്.എൽ.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കൊയിലാണ്ടി ജിവിഎച്ച്എസ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു


കൊയിലാണ്ടി: ഗവ വൊക്കേഷണൽ ഹയർ സെക്കൻ്ററി സകൂളിലെ എസ്.എസ്.എൽ.സി വിജയികൾക്കായി അഡ്വ: ആർ.കെ വേണുനായർ, പി ശ്രീമതിയമ്മ എന്നിവരുടെ പേരിൽ കുടുംബം ഏർപ്പെടുത്തിയ പ്രതിഭാ പുരസ്ക്കാരവും എൻഡോവ്മെൻറും വിതരണം നടത്തി. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ്‌ വി സുചീന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്.എം സി ചെയർമാൻ എൻ.കെ ഹരീഷ്, വിഎച്ച്എസ്സി പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, ഡോ: എ.എൻ സദാനന്ദൻ, വി.എസ് ഗോപകുമാർ, വി.എസ് ബിന്ദു, ഡോ: ആശാ ദേവി, ഹെഡ്മാസ്റ്റർ കെ.കെ സുധാകരൻ, എൻ.വി വത്സൻ എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പാൾ എൻ.വി പ്രദീപ് കുമാർ സ്വാഗതവും എൻ.കെ വിജയൻ നന്ദിയും പറഞ്ഞു.