അത്ഭുതകരമായ റിസല്‍ട്ടെന്ന് നവ്യാ നായര്‍; ഡോ. ജെപീസ് ക്ലാസ്സസില്‍ നിന്ന് മെഡിക്കല്‍ എന്‍ട്രന്‍സ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരം
കൊയിലാണ്ടി: ഡോ. ജെപീസ് ക്ലാസ്സസില്‍ നിന്ന് മെഡിക്കല്‍ എന്‍ട്രന്‍സ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പ്രശസ്ത സിനിമാതാരം നവ്യനായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. 235 വിദ്യാര്‍ത്ഥികളില്‍ 125 പേര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് കരസ്ഥമാക്കി എന്നത് അത്ഭുതകരമായ റിസല്‍ട്ടാണെന്ന് നവ്യനായര്‍ പറഞ്ഞു. ഷാഫി പറമ്പില്‍ എം.പി മുഖ്യാതിഥിയായിരുന്നു.
ഡോ. ജിപിന്‍ലാല്‍ ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഡോക്ടര്‍മാരായ ഡോ. നാരായണന്‍കുട്ടി വാര്യര്‍, ഡോ. പി. മോഹനകൃഷ്ണന്‍, ഡോ. മെഹറൂഫ് രാജ്, ഡോ. അബ്ദുള്‍ സലീം, ഡോ. നൗഫല്‍ ബഷീര്‍, ഡോ.ഉമ രാധേഷ്, ഡോ. മിനി വാര്യര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി നേരിട്ട് സംവദിച്ച ലേണിംഗ് ഫ്രം ദി ലജന്റ്സ് എന്ന പരിപാടിയും ആദരവിന്റെ ഭാഗമായി സംഘടിപ്പിച്ചു. തുടര്‍ന്ന് സംഗീതനിശ, ഡിജെ പാര്‍ട്ടി എന്നിവയും നടന്നു.