സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ക്കും എസ്.എസ്.എല്‍.സി പ്ലസു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും അനുമോദനം; പരിപാടി സംഘടിപ്പിച്ച് ചെങ്ങോട്ടുകാവ് ഞാണംപൊയിലില്‍ നന്മ റസിഡന്‍സ് അസോസിയേഷന്‍


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഞാണംപോയിലില്‍ നന്മ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പഠനത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്തികളെ അനുമോദിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെയും ആണ് അനുമോദിച്ചത്. സാഹിത്യകാരനും കവിയുമായ വി.ടി.ജയദേവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

നന്മ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ഇ.കെ.സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുന്നത്ത് ഉണ്ണികൃഷ്ണന്‍, ഇ.കെ.ബാലന്‍ മാസ്റ്റര്‍, എന്‍.സന്തോഷ് മാസ്റ്റര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗവും നന്മ സെക്രട്ടറിയുമായ എ.കെ.തങ്കം സ്വാഗതം പറഞ്ഞു. ശങ്കരന്‍ കുനിയില്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.