മികവുറ്റ പ്രതിഭകള്‍ക്ക് അനുമോദനം; രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ അരിക്കുളത്ത് ഉന്നത വിജയികളെയും മികച്ച കര്‍ഷകരെയും ആദരിച്ചു


അരിക്കുളം: രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ അരിക്കുളം ഊരള്ളുരില്‍ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്കുള്ള അനുമോദനവും കര്‍ഷക പ്രതിഭകള്‍ക്ക് ആദരവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണവും 42 വര്‍ഷത്തെ സേവനത്തിന് ശേഷം കോട്ടുകുന്ന് അംഗന്‍വാടിയില്‍ നിന്ന് വിരമിച്ച പി.എം രാധ ടീച്ചര്‍ക്കുള്ള സ്‌നേഹാദരവും ഒരുക്കി.

ചടങ്ങ് പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ പ്രസിഡന്റ് ടി രാരുക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അരിക്കുളം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എം പ്രകാശന്‍ മുഖ്യപ്രഭാഷണം നടത്തി.

ജെ.എന്‍ പ്രേം ഭാസിന്‍, ഇമ്പിച്ച്യമ്മദ് കോട്ടില്‍, സി നാസര്‍ അഷ്‌റഫ് വള്ളോട്ട്, ലത പൊറ്റയില്‍, രാധ കൃഷ്ണന്‍ എടവന, ഷമീര്‍, ഷാജഹാന്‍ കാരയാട്, കുഞ്ഞികണ്ണന്‍ എടച്ചേരി, ഉണ്ണികൃഷ്ണന്‍ പള്ളിക്കല്‍, ദാമോധരന്‍ പുത്തുര്, രാധ കൃഷ്ണന്‍, എസ് മുരളിധരന്‍ ശ്രീധരന്‍ കണ്ണമ്പത്ത്, പി.എം രാധ, ശ്രീധരന്‍ കപ്പത്തൂര്, ശശി ഇ.കെ തുടങ്ങിയവര്‍ സംസാരിച്ചു.

ഉപഹാര സമര്‍പ്പണം റിയാസ് ഊട്ടേരി, കെ.കെ ബാലന്‍, കെ ശ്രീകുമാര്‍, യൂസഫ് കുറ്റിക്കണ്ടി, അനില്‍ കുമാര്‍ അരിക്കുളം, അമീന്‍ മേപ്പയ്യൂര്‍, മുഹമ്മദ് എടച്ചേരി, ഇ.കെ പ്രകാശന്‍ എന്നിവര്‍ നിര്‍വഹിച്ചു.