മൂടാടി പഞ്ചായത്തിലേയ്ക്ക് യൂത്ത് ലീഗ് നടത്തിയ ഉപരോധത്തില്‍ സംഘര്‍ഷം; ഉപരോധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പോലീസ്


മൂടാടി: മൂടാടി പഞ്ചായത്ത് ഭരണകെടുകാര്യസ്ഥതയെന്നാരോപിച്ച് യൂത്ത് ലീഗ് നടത്തിയ ഉപരോധത്തില്‍ സംഘര്‍ഷം. ഉപരോധത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരയും പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ അഞ്ച് നേതാക്കള്‍ക്കെതിരെ കേസെടുത്തു.
പി.കെ മുഹമ്മദലി, കെ.കെ.റിയാസ്, സാലിം മുചുകുന്നു, റബീഷ് പുളിമുക്ക്, ഫൈസല്‍ മൊകേരി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

നന്തി ജനവാസ കേന്ദ്രത്തിലെ മാലിന്യം എടുത്തു മാറ്റുക, ജലനിധി പൈപ്പിന് വേണ്ടി കീറിമുറിച്ച റോഡുകള്‍ പുനസ്ഥാപിക്കുക, നന്തി ടൗണിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കാണുക, ദുരിതമനുഭവിക്കുന്ന നന്തിയിലെ വ്യാപാരികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുസ്ലിം യൂത്ത് ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്.

ഉപരോധ സമരത്തില്‍ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഉപരോധ സമരം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.കെ റിയാസ് ഉദ്ഘാടനം ചെയ്തു. സാലിം മുചുകുന്ന് സ്വാഗതം പറഞ്ഞ സമരത്തിന് ടി.കെ നാസര്‍, റഷീദ് എടത്തില്‍, റഫീഖ് ഇയ്യത്ത് കുനി, സിഫാദ് ഇല്ലത്ത്, ജിഷാദ് വിരവഞ്ചേരി, റബീഷ് പുളിമുക്ക്, ഫൈസല്‍ മൊകേരി, സമദ് വരിക്കോളി, റഫീഖ് വരിക്കോളി, സിനാന്‍ ഇല്ലത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ ദിവസങ്ങളില്‍ പഞ്ചായത്ത് ഭരണ സിമിതിക്കെതിരെ സമരം ശക്തമാക്കുമെന്ന് യൂത്ത്‌ലീഗ് പ്രസിഡണ്ട് പി.കെ മുഹമ്മദലിയും ജനറല്‍ സിക്രട്ടറി സാലിം മുചുകുന്നു പറഞ്ഞു.