വാഹനാപകടത്തെത്തുടര്‍ന്ന് സംഘര്‍ഷം; മുക്കത്ത് ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു


മുക്കം: മുക്കത്ത് ബൈക്കും കാറും തട്ടിയതിലുണ്ടായ തര്‍ക്കത്തിനിടയില്‍ ബെക്ക് യാത്രികനെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു. മുക്കം അഭിലാഷ് ജങ്ഷനില്‍ ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ബൈക്കും കാറും തട്ടിയതിലുണ്ടായ തര്‍ക്കത്തിനിടയില്‍ കാറിന് മുന്‍പില്‍നിന്ന ബൈക്കുകാരനെ ഇടിച്ച് നൂറുമീറ്ററോളം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു.


ബെക്ക്കാരനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ കാരശ്ശേരി ചോണാട് സ്വദേശി ഇബ്‌നു ഫിന്‍ഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തായതോടെ മുക്കം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.