ബസില്‍ നിന്നും കളഞ്ഞുകിട്ടിയത് മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ പാദസരം; പൊലീസിനെ ഏല്‍പ്പിച്ച് കണ്ടക്ടര്‍, ഉടമയെ കണ്ടെത്തി മേപ്പയ്യൂര്‍ പൊലീസ്


Advertisement

മേപ്പയ്യൂര്‍: ബസില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയെ തിരിച്ചേല്‍പ്പിക്കാന്‍ സഹായകരമായത് ബസ് കണ്ടക്ടരുടെ ഇടപെടല്‍. പയ്യോളിയില്‍ നിന്നും മേപ്പയ്യൂരിലേക്ക് പോകവെ ഇന്ന് രാവിലെയാണ് ശ്രീറാം ബസില്‍ നിന്നും സ്വര്‍ണ്ണ പാദസരം കളഞ്ഞുകിട്ടിയത്. യാത്രക്കാരിലൊരാള്‍ ഈ പാദസരം കണ്ടക്ടറായ മനീഷിനെ ഏല്‍പ്പിക്കുകയായിരുന്നു.
Advertisement

മേപ്പയ്യൂരിലെത്തിയ കണ്ടക്ടര്‍ മേപ്പയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ഈ വിവരം സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിച്ച് ഉടമസ്ഥയെ കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ഥിനിയായ ഉടമസ്ഥ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെത്തി ആഭരണം കൈപ്പറ്റി. മേപ്പയ്യൂര്‍ പൊലീസ് ഐ.പി ഷിജു.ഇ.കെ, എ.എസ്.ഐ ലിനേഷ് ടി.എന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മനീഷ് ആഭരണം കൈമാറിയത്. മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ മിനീഷിന് മേപ്പയ്യൂര്‍ പോലീസ് നന്ദി അറിയിച്ചു.

Advertisement
Advertisement

Summary: conductor returned missing gold ornament to the owner