പൂർവ്വ വിദ്യാർത്ഥികളുടെ കഥകളി ദക്ഷയാഗം; ചേലിയ കഥകളി വിദ്യാലയത്തിന്റെ 24-ാം മത് കഥകളി പഠന ശിബിരത്തിന് പ്രൗഡഗംഭീര സമാപനം
ചേമഞ്ചരി: പത്മശ്രീ ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയം നടത്തുന്ന 24-ാം മത് കഥകളി പഠന ശിബിരത്തിന് പ്രൗഡഗംഭീര സമാപനം. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര വിജയിയും കലാമണ്ഡലം മുൻ പ്രിൻസിപ്പാളുമായ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കഥകളി വിദ്യാലയം വൈസ് പ്രസിഡണ്ട് വിജയരാഘവൻ ചേലിയ അധ്യക്ഷത വഹിച്ചു.
ഏപ്രിൽ 29 ന് ആരംഭിച്ച കഥകളി പഠനശിബിരം പ്രഗദ്ഭരായ അദ്ധ്യാപക സാന്നിധ്യം കൊണ്ടും വൈവിധ്യമായ പരിപാടകൾ കൊണ്ടും ഏറെ ശ്രദ്ധേയമായി. ശിബിരത്തിൽ കോഴിക്കോട്, കണ്ണൂർ , വയനാട് ജില്ലകളിൽ നിന്ന് 72 വിദ്യാർത്ഥികൾ പങ്കെടുത്തു.
വിദ്യാലയം പ്രസിഡൻ്റ് ഡോ. എൻ.വി സദാനന്ദൻ, പ്രിൻസിപ്പാൾ കലാമണ്ഡലം പ്രേംകുമാർ, പ്രഭാകരൻ പുന്നശ്ശേരി, കലാമണ്ഡലം ശിവദാസ്, ട്രഷറർ നാരയണൻ വി, കലാനിലയം ഹരി, ശശി എൻ കെ എന്നിവർ സംസാരിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര വിജയിയായ കലാമണ്ഡലം ബാലസുബ്രഹ്മണ്യനെ ചടങ്ങിൽ വിജയരാഘവൻ ചേലിയ പൊന്നാട അണിയിച്ച് ആദരിച്ചു. ശിബരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച കഥകളി ദക്ഷയാഗം വളരേയേറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി.