മണിക്കൂറുകളോളം കമ്പ്യൂട്ടറും ഫോണും ഉപയോ​ഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! നിങ്ങൾക്ക് കംപ്യൂട്ടർ വിഷൻ സിൻഡ്രോം ഉണ്ടാകാം, ഉറപ്പായും ചികിത്സ തേടണം


Advertisement

രാവിലെ എഴുന്നേൽക്കുന്നത് തന്നെ മൊബൈൽ നോക്കിയാണ്. മൊബൈൽ ഫോൺ ഇല്ലാതെ ഒരു ദിവസം കഴിച്ചുകൂട്ടുക എന്നത് സാധാരണക്കാർക്ക് പോലും ചിന്തിക്കാൻ പറ്റില്ല.മൊബൈൽ ഫോണുകളും, ലാപ്ടോപ്പും തുടങ്ങിയവയ്ക്ക് മുൻപിൽ ദിവസം മുഴുവൻ ഇരിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ സൂക്ഷിക്കണം ഇവ നമ്മുടെ ആരോ​ഗ്യത്തിന് വളരെയധികം ദോഷകരമാണ്.

Advertisement

കാഴ്ചക്കുറവ്, കഴുത്തിന് വേദന, ഉറക്കക്കുറവ് മുതലായ പ്രശ്നങ്ങൾക്ക് ഡിജിറ്റൽ ഗാഡ്ജറ്റുകളുടെ അമിത ഉപയോഗം കാരണമാകും. മണിക്കൂറുകളോളം സ്ക്രീനിന് മുൻപിൽ ഇരുന്ന് ജോലി ചെയ്യുന്നതും, സംയം ചെലവഴിക്കുന്നതും കണ്ണിനും കാഴ്ചയ്ക്കും ​പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇത്തരം അസ്വസ്ഥയാണ് കംപ്യൂട്ടർ വിഷൻ സിൻഡ്രോം.

Advertisement

കണ്ണിന്റെ ഈർപ്പം നഷ്ടമാകൽ, കണ്ണിനുചുറ്റും വേദന, കാഴ്ച മങ്ങൽ, തലവേദന മുതയലായവയാണ് കംപ്യൂട്ടർ വിഷൻ സിൻഡ്രത്തിന്റെ ലക്ഷണങ്ങൾ. ദീർഘനേരം കണ്ണിമ ചിമ്മാതെ സ്ക്രീനിൽ നോക്കുമ്പോൾ കണ്ണിലെ ജലാംശം കുറയും. കൺതടങ്ങൾ വരളാനും വേദനയ്ക്കും ഇത് കാരണമാകും. ഇതോ‍ടൊപ്പം ശീതീകരിച്ച മുറിയിൽ ദീർഘനേരം ഇരിക്കുന്നതും ഫാനിന് ചുവട്ടിൽ ഇരിക്കുന്നതും ബുദ്ധിമുട്ടുകൾ കൂട്ടും.

Advertisement