ചേലിയ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി


കൊയിലാണ്ടി: ചേലിയ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. ചേലിയ പാലോട്ട് കണ്ടി ദീപേഷ് (40) നെകാണാനില്ലെന്ന് ബന്ധുക്കള്‍ കൊയിലാണ്ടി പോലീസില്‍ പരാതിനല്‍കി.


ജോലി ചെയ്യുന്ന കല്ലാച്ചിയില്‍ ടയര്‍ പഞ്ചര്‍ വര്‍ക്‌സ് കടയില്‍ നിന്നും ഞായറാഴ്ച രാവിലെ വീട്ടിലേക്കെന്ന് പറഞ്ഞ് വരുകയും പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്ത വരുകയും ചെയ്തു.

കോള്‍ ലൊക്കേഷന്‍ പരിരോധിച്ചപ്പോള്‍ വടകര ലോകനാര്‍കാവ് പരിസരത്താണെന്ന് കണ്ടെത്തിയിരുന്നു.

Description: Complaint that the youth from Chelia is missing.