കൊയിലാണ്ടിയിൽ വെച്ച് യുവതിയുടെ സ്വർണ്ണ പാദസരം നഷ്ടപ്പെട്ടതായി പരാതി


Advertisement

കൊയിലാണ്ടി: കൊല്ലം പിഷാരിക്കാവ് സ്വദേശിനിയുടെ സ്വർണ്ണപാദസരം നഷ്ടപ്പെട്ടതായി പരാതി. ചെട്ടിയാട്ടിൽ ആവണിയുടെ പാദസരമാണ് നഷ്ടപ്പെട്ടത്. ഇന്ന് രാവിലെ കൊയിലാണ്ടിയിൽ വെച്ചാണ് നഷ്ടപ്പെട്ടതെന്നാണ് കരുതുന്നത്.

Advertisement

കുഞ്ഞിന് പോളിയോ കൊടുക്കാനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു യുവതി. തിരികെ വീട്ടിലെത്തിയപ്പോഴാണ് പാദസരം നഷ്ടപ്പെട്ടത് അറിയുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9947701164 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisement
Advertisement

Summary: Complaint that the young woman lost her gold anklet in Koyilandy