മുത്താമ്പിയില്‍ വീട്ടിലെ പറമ്പിലെ ചുറ്റുമതില്‍ തകര്‍ത്തതായി പരാതി


കൊയിലാണ്ടി: മുത്താമ്പിയില്‍ വീടിന്റെ ചുറ്റുമതില്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തതായി പരാതി. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുത്താമ്പി അണേലക്കടവ് റോഡില്‍ നിസ്സാമിന്റെ വീട്ടിലെ പറമ്പിന്റെ ചുറ്റുമതിലാണ് തകര്‍ത്തത്. വീടിന് പുറക് വശം വരുന്ന ഒരേക്കര്‍ പറമ്പിലെ ചുറ്റുമതിലാണ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്.

ഇവിടെ പുഴയോട് ചേര്‍ന്ന് മുന്‍പ് നിരവധി ആളുകള്‍ മീന്‍പിടിക്കാനും മറ്റും വരാറുണ്ടായിരുന്നുവെന്നും പിന്നീട് പരിചയമില്ലാത്ത കുറേ ആളുകള്‍ വരാനും മദ്യപാനവും മറ്റ് പരിപാടികളും നടത്താന്‍ തുടങ്ങിയതോടെ പറമ്പില്‍ വന്നിരിക്കരുതെന്ന് ചിലരോട് പറഞ്ഞിരുന്നുവെന്നും ഇതിന്റെ പ്രതികാരത്തിലാവാം ചുറ്റുമതില്‍ തകര്‍ത്തതെന്നും നിസ്സാം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വീടിന് പിറക് വശം ഉള്ള ഒരേക്കര്‍ പറമ്പിന്റെ ചുറ്റുമതിലാണ് തകര്‍ത്തിരിക്കുന്നത്. ഏഴ് വരിയില്‍ നിര്‍മ്മിച്ച ഏകദേശം 500 കല്ലുകളാണ് തകര്‍ത്തിരിക്കുന്നത്. അയല്‍വാസികളാണ് മതിലുകള്‍ തകര്‍ത്തത് കണ്ടത്. തുടര്‍ന്ന് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ പുഴവക്കിലൂടെ ഈ സ്ഥലത്തേയ്ക്ക് എത്തിപ്പെടാം. നിരവധി ആളുകള്‍ വന്നതോടെ മദ്യപാനവും മറ്റ് പരിപാടികളും ആരംഭിച്ചതോടെ വീട്ടികാര്‍ക്ക് പറമ്പിലേയ്ക്ക് വരാന്‍ കഴിയാത്ത അവസ്ഥയായതിനെ തുടര്‍ന്നാണ് താന്‍ പറമ്പില്‍ വന്നിരിക്കരുതെന്ന് പറഞ്ഞതെന്ന് നിസ്സാം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പ് വീട്ടില്‍ കള്ളന്‍കയറിയതിന് ശേഷമാണ് പുറകുവശത്തേയക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നും നിസ്സാം പറഞ്ഞു. നിലവില്‍ ആരാണ് മതില്‍ തകര്‍ത്തതെന്ന് വ്യക്തമായിട്ടില്ലെന്നും കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായും നിസ്സാം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലം സന്ദര്‍ശിച്ചിരുന്നു.