കുറുവങ്ങാട് വീട്ടില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി
കൊയിലാണ്ടി: കുറുവങ്ങാട് അക്വഡേറ്റിന് സമീപം വീട്ടില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി. ഇന്നലെ രാത്രി ഒരു മണിക്കാണ് സംഭവം. കെ.എല്‍ 56 ജെ7608 എന്ന നമ്പറിലുള്ള ഹോണ്ട ഡിയോ സ്‌കൂട്ടറാണ് മോഷണം പോയത്.
കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9847292736, 8590667188 എന്നീ നമ്പറുകളില്‍ അറിയിക്കുക.