കൊയിലാണ്ടിയില്‍ വെച്ച് ബൈക്ക് യാത്രയ്ക്കിടെ കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: കൊയിലാണ്ടിയില്‍വെച്ച് ബൈക്ക് യാത്രയ്ക്കിടെ കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി. നന്തിയിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ഫാദില്‍ ഇക്ബാലിന്റെ വിവോ ഫോണ്‍ ആണ്  ഇന്ന് രാവിലെ  നഷ്ടപ്പെട്ടത്.

കൊല്ലത്തുനിന്നും കൊയിലാണ്ടിയിലേയ്ക്കുളള യാത്രയ്ക്കിടെയാണ് ഫോണ്‍ നഷ്ടമായിരിക്കുന്നത്. ഫോണിന് പിറകില്‍ ഫാദില്‍ ഇക്ബാല്‍ എന്ന പേര് എഴുതിയിട്ടുണ്ടെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫോണ്‍ കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലോ അറിയിക്കേണ്ടതാണ്. കൊയിലാണ്ടി പോലീസ് സ്‌റ്റേഷന്‍- 04962620236, 9747116082.