പുളിയഞ്ചേരി സ്വദേശിനിയുടെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: പുളിയഞ്ചേരി സ്വദേശിനിയുടെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടതായി പരാതി. 6.1.2025 ന് വൈകീട്ടോടെയാണ് മാല നഷ്ടമായതെന്ന് പരാതിക്കാരിയായ സുജാത കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
അന്ന് കാവുംവട്ടം ഭാഗത്തും പുളിയഞ്ചേരിയിലെ വിവിധയിടങ്ങളിലും ഉത്സവാഘോഷങ്ങളുടെ പിരിവ് സംബന്ധിച്ച് പോയിരുന്നു. ശേഷം വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയതോടെയാണ് മാല കാണാതായത്. ലോക്കറ്റ് അടങ്ങിയ അഞ്ചുപവന്റെ മാലയാണ് നഷ്ടമായത്.
കണ്ടുകിട്ടുന്നവര്‍ ദയവായി താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 9744819337/ 7560987625.