കൊയിലാണ്ടി ഓവര്‍ബ്രിഡ്ജ് പരിസരത്ത് വച്ച് അണേല സ്വദേശിയുടെ ബൈക്ക് കാണാതായതായി പരാതി


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും അണേല സ്വദേശിയുടെ ബൈക്ക് കാണാതായതായി പരാതി. കൊയിലാണ്ടി ഓവര്‍ബ്രിഡ്ജിന് സമീപം നിര്‍ത്തിയിട്ടിരുന്ന KL-56-B-6794 എന്ന ഹീറോ ഹോണ്ട ബൈക്കാണ് മോഷണം പോയിരിക്കുന്നത്.

ഇന്നലെ രാവിലെ 7മണിയോടെ ഓവര്‍ബ്രിഡ്ജിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു. വൈകീട്ട് വന്നപ്പോഴാണ് വണ്ടി കാണാതായ വിവരം അറിയുന്നതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നിലവില്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. െൈബക്കിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ പോലീസ് സ്‌റ്റേഷനിലോ വിവരമറിയിക്കേണ്ടതാണ്. ഫോണ്‍: 9447039536, 7736156936.