മേപ്പയ്യൂര്‍ വി.ഇ.എം.യു.പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ചുപരിക്കേല്‍പ്പിച്ചതായി പരാതി
മേപ്പയ്യൂര്‍: അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. മേപ്പയ്യൂര്‍ വി.ഇ.എം.യു.പി സ്‌കൂള്‍ അധ്യാപകനായ നാസിബ് കുട്ടിയെ അടിച്ചു പരിക്കേല്‍പ്പിച്ചത്. ഷര്‍ട്ടിന്റെ കോളറയില്‍ കൂട്ടിപ്പിടിച്ച് നിലം തൊടാതെ പൊക്കി പിടിച്ചാണ് മുഖത്ത് ശക്തിയായി അടിച്ചതെന്ന് കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ അണപ്പല്ലിന്റെ അടിഭാഗത്തുനിന്നും രക്തം വാര്‍ന്നൊഴുകയും ചെവിയുടെ അടിഭാഗത്ത് നീര് കെട്ടുകയും ചെയ്തിട്ടുണ്ട്. നവംബര്‍ 27 ന് നടന്ന സംഭവംകുട്ടി ഭയം മൂലം വീട്ടില്‍ പറയാതിരിക്കാന്‍ ശ്രമിച്ചെങ്കിലും അമ്മയുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് 28ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 29ന് മേപ്പയൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 4 നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.തുറയൂര്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരാണ് കുട്ടിയും കുടുംബവും.