വളയത്ത് ച്യുയിംഗം ചവച്ചതിന് കുട്ടികള്‍ക്ക് അധ്യാപകന്റെ മര്‍ദ്ദനം; പരാതിയുമായി മൂന്ന് വിദ്യാര്‍ത്ഥികള്‍


വളയം: ച്യുയിംഗം ചവച്ചതിന് അധ്യാപകന്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതായി പരാതി. വളയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ച്യുയിംഗം ചവച്ചെന്ന കാരണം പറഞ്ഞ് അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടത്. മര്‍ദ്ദനമേറ്റ മൂന്ന് വിദ്യാര്‍ത്ഥികളും ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായാണ് തങ്ങളോട് പെരുമാറിയതെന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആരോപിച്ചു.