പേരാമ്പ്ര എടവരാട് സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ഓട്ടോറിക്ഷകള്‍ തകര്‍ത്തു, ഒരു ഓട്ടോറിക്ഷ പൂര്‍ണമായി കത്തിനശിച്ചു


Advertisement

പേരാമ്പ്ര: എടവരാട് മഞ്ചേരി കുന്നില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പ്രദേശത്തെ രണ്ടു പേരുടെ ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തതായി പരാതി. മഞ്ചേരിക്കുന്ന് മുക്കള്ളില്‍ സക്കീറിന്റെ ഓട്ടോറിക്ഷ കത്തിക്കുകയും, കളരിപ്പറമ്പില്‍ അതുല്‍ രാജിന്റെ ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തു.

Advertisement

ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. വീടുകളില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷകള്‍ തള്ളി റോഡില്‍ എത്തിച്ച ശേഷമായിരുന്നു അക്രമണം. സക്കീറിന്റെ ഓട്ടോറിക്ഷ പൂര്‍ണമായി കത്തി നശിച്ചു. അതുലിന്റെ ഓട്ടോറിക്ഷ മറിച്ചിടുകയാണ് ചെയ്തത്.

Advertisement

പുലര്‍ച്ചെ വലിയ തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാര്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

Advertisement

സംഭവത്തില്‍ സക്കീറും അതുലും പോലീസില്‍ പരാതി നല്‍കി. സ്ഥലത്ത് സയന്റിഫിക്, ഫിംഗര്‍ പ്രിന്റ് സംഘം പരിശോധന നടത്തി. കേസില്‍ അന്വേഷണം ആരംഭിച്ചതായി പേരാമ്പ്ര പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.