ആയഞ്ചേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി


നാദാപുരം: ആയഞ്ചേരി- കോട്ടപ്പള്ളി റോഡില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. അരൂർ നടേമ്മല്‍ കുനിയില്‍ വിപിനിനാണ് (32) മര്‍ദനമേറ്റത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8മണിയോടെയാണ് സംഭവം. ജോലി ചെയ്യുന്ന ആയഞ്ചേരിയിലെ വര്‍ക്ക്‌ഷോപ്പ് പരിസരത്ത് നിന്നും കാറിലെത്തിയ അഞ്ച് പേര്‍ ബലമായി കയറ്റികൊണ്ടുപോയി മുക്കടത്തും വയലിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.

നട്ടെല്ലിന് പരിക്കേറ്റ വിപിനെ വടകര സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിപിന്‍ വടകര പോലീസില്‍ പരാതി നല്‍കി.

Description: Complaint alleging that a young man was kidnapped and beaten in ayancheri