കോടിക്കല്‍ സ്വദേശിനിയുടെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ്‌ പുറക്കാടേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽ വെച്ച് നഷ്ടമായതായി പരാതി


Advertisement

കൊയിലാണ്ടി: തിക്കോടിയില്‍ നിന്നും പുറക്കാടേക്ക് പോവുന്നതിനിടെ കോടിക്കല്‍ സ്വദേശിനിയുടെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ്‌ നഷ്ടമായതായി പരാതി. ഇന്നലെ വൈകുന്നേരം ആറ് മണിക്ക് തിക്കോടിയില്‍ നിന്നും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സ്വര്‍ണഭാരണം വാഹനത്തില്‍ വെച്ച് മറന്നു പോയത്.

Advertisement

ആറ് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ സ്‌കൂള്‍ ബാഗിലാണ് സൂക്ഷിച്ചിരുന്നത്. പുറക്കാട്ടെ വീട്ടിലെത്തിയശേഷമാണ് ബാഗ് എടുക്കാന്‍ വിട്ടുപോയത് ശ്രദ്ധയില്‍പെട്ടത്.

പയ്യോളി, കൊയിലാണ്ടി പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9544453189,9846209626 ഈ നമ്പറുകളിലോ പയ്യോളി പോലിസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്‌.

Advertisement
Advertisement

Description: Complaint that a native of Kodikal has lost her gold ornaments