പിഷാരികാവ് ക്ഷേത്രത്തിന് സമീപത്തു വെച്ച് കൊല്ലം സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ച് കൊല്ലം സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കൊല്ലം സ്വദേശി സഞ്ജുവിന്റെ പേഴ്‌സാണ് നഷ്ടമായത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാവാം പേഴ്‌സ് നഷ്ടമായതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പേഴ്‌സില്‍ ആധാര്‍കാര്‍ഡ്, എ.ട.ി.എം കാര്‍ഡ്, ഡ്രെവിംഗ് ലൈസന്‍സ്, അയ്യായിരം രൂപ എന്നിവ അടങ്ങിയ പേഴ്‌സാണ് നഷ്ടമായത്. പേഴ്‌സ് കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 98955 68716.

Summary: Complaint that a Kollam native lost his wallet containing valuable documents and money near Pisharikav temple.