കൊയിലാണ്ടി-വടകര യാത്രയ്ക്കിടെ സ്വര്‍ണ്ണ ബ്രേസ്‌ലൈറ്റ് കാണാതായതായി പരാതി


കൊയിലാണ്ടി: കണ്ണൂര്‍ സ്വദേശിയുടെ സ്വര്‍ണ്ണ ബ്രേസ്‌ലൈറ്റ് വടകര കൊയിലാണ്ടി ഭാഗത്ത് നിന്നും കാണാതായതായി പരാതി. കണ്ണൂര്‍ സ്വദേശി സജീറിന്റെ ഒരു പവന്റെ പേപ്പറില്‍ പൊതിഞ്ഞ നിലയിലുള്ള സ്വര്‍ണ്ണ ബ്രേസ് ലൈറ്റാണ് കാണാതായത്.

മടവൂര്‍, കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിന് സമീപം, ഇരിങ്ങള്‍ സര്‍ഗ്ഗാലയ, നന്തി എന്നിവിടങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്നു. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 9655600023 , 8075152494.