കൊല്ലത്ത് നിന്നും എലത്തൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ കൊല്ലം സ്വദേശിനിയുടെ അഞ്ച് പവന്റെ സ്വർണ്ണമാല നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: കൊല്ലത്ത് നിന്നും എലത്തൂരിലേക്കുള്ള യാത്രക്കിടെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി. കൊല്ലം സ്വദേശിയായ യുവതിയുടെ അഞ്ച് പവന്റെ താലിമാലയാണ് നഷ്ടമായത്.
കഴിഞ്ഞ ഞായറാഴ്ച കൊല്ലം നരിമുക്കില്‍ നിന്നും ഭര്‍ത്താവിന്റെ വീടായ എലത്തൂരിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ ഭര്‍ത്താവിനൊപ്പം പുലര്‍ച്ചെ 6.30ഓടെ യാത്ര ചെയ്തിരുന്നു. എലത്തൂരില്‍ എത്തിയതിന് ശേഷമാണ് മാല നഷ്ടമായത് മനസിലായത്.
സംഭവത്തില്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഈ മ്പറികളില്‍ ബന്ധപ്പെടേണ്ടതാണ്:
+91 99617 69761
+91 99474 11991
Description: Complaint that a five-pawan gold necklace of a woman from Kollam was lost during the bus journey