നടുവണ്ണൂര്‍ കാവുന്തറയില്‍ മധ്യവയസ്‌കനെ കാണാനില്ലെന്ന് പരാതി


Advertisement

നടുവണ്ണൂര്‍: കാവുന്തറയിലെ അരീക്കുന്നത്ത് ബഷീര്‍ കാണ്മാനില്ലെന്ന് ബന്ധുക്കളുടെ പരാതി. അന്‍പത്തിനാല് വയസായിരുന്നു. കഴിഞ്ഞമാസം 27ന് വീട്ടില്‍ നിന്നും പോയതാണ്. ഇതുവരെ തിരിച്ചുവന്നിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

Advertisement

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ഉള്ളിയേരി കോഴിക്കോട് റൂട്ടിലെ തണല്‍ ഡയാലിസിസ് സെന്റര്‍ സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചതില്‍ അതുവഴി നടന്നു പോകുന്നതായി കണ്ടിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ കോഴിക്കോട് ഹൈലൈറ്റ് മാളിന്റെ സമീപത്തും കണ്ടതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും മറ്റ് വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisement

ഏതെങ്കിലും സാഹചര്യങ്ങളില്‍ കണ്ടെത്തുന്നവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. 9605210466, 9745919582.

Advertisement