വിയ്യൂര്‍ സ്വദേശിനിയുടെ മൂന്ന് പവനോളം വരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: വിയ്യൂര്‍ സ്വദേശിനിയുടെ മൂന്ന് പവനോളം വരുന്ന സ്വര്‍ണ്ണങ്ങള്‍ കാണാതായതായി പരാതി. വിയ്യൂര്‍ ഇല്ലത്തു താഴെ സ്വദേശിനി അനിതയുടെ സ്വര്‍ണ്ണങ്ങളാണ് നഷ്ടമായത്. ബേങ്കില്‍ പണയംവെച്ച സ്വര്‍ണ്ണങ്ങള്‍ തിരിച്ചെടുത്ത് വീട്ടിലേയ്ക്ക് പോകുന്ന വഴിക്കാണ് നഷ്ടമായത്.

തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് സ്വര്‍ണ്ണം നഷ്ടമായത് മനസ്സിലായതെന്ന് പരാതിക്കാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വള, ബ്രേസ്ലൈറ്റ്, മൂന്ന് മോതിരം എന്നിവയാണ് നഷ്ടമായത്. കൊയിലാണ്ടിയില്‍ നിന്നും ആനക്കുളം, കൊല്ലം, എന്നിവിടങ്ങളില്‍ ബസ്സില്‍ പോയിരുന്നെന്ന് പരാതിക്കാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നിലവില്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 7025839125.