മേപ്പയ്യൂർ സലഫി കോളേജ് സ്റ്റോപ്പ് മുതൽ പേരാമ്പ്ര ടൗൺ വരെയുള്ള ബൈക്ക് യാത്രയ്ക്കിടയിൽ കൈചെയിൻ നഷ്ടപ്പെട്ടതായി പരാതി
മേപ്പയ്യൂർ: മേപ്പയ്യൂർ സലഫി കോളേജ് സ്റ്റോപ്പ് മുതൽ പേരാമ്പ്ര ടൗൺ വരെയുള്ള യാത്രയ്ക്കിടയിൽ കൈ ചെയിൻ നഷ്ടപ്പെട്ടതായി പരാതി. മേപ്പയ്യൂർ സ്വദേശിനിയുടെ മുക്കാൽ പവൻ വരുന്ന കൈ ചെയിനാണ് നഷ്ടപ്പെട്ടത്.
ഇന്നലെ (1 ഫെബ്രുവരി 2025 ) വൈകുന്നേരം 4 മണിക്കും 6 മണിക്കും ഇടയിലാണ് സലഫി സ്റ്റോപ്പ് മുതൽ പേരാമ്പ്ര ടൗൺ വരെ യാത്ര ചെയ്തത്. ഇതിനിടയിൽ കുറ്റ്യാടിയിലെ ഒരു ദന്തൽ ക്ലിനിക്കിൽ യുവതി കയറിയിരുന്നു. സ്വർണാഭരണം കിട്ടുന്നവർ 9846237690, 8848037356 ഈ നമ്പറിലോ പേരാമ്പ്ര അല്ലെങ്കിൽ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലോ അറിയിക്കണം.
Description: Complaint of chain lost during bike ride