ധീര ജവാന്‍ ചേത്തനാരി ബൈജുവിന്റെ 24ാം ചരമവാര്‍ഷികം അനുസ്മരിച്ച് മേലൂര്‍ ഗ്രാമം


കൊയിലാണ്ടി: ധീര ജവാന്‍ ചേത്തനാരി ബൈജുവിന്റെ 24ാം ചരമവാര്‍ഷികം അനുസ്മരിച്ച് മേലൂര്‍ ഗ്രാമം. വിവിധ അനുസ്മരണ പരിപാടികള്‍ നടന്നു. രാവിലെ ബൈജുവിന്റെ വീട്ടിലെ സ്മൃതി മണ്ഡപത്തിലും ബൈജു നഗറിലുള്ള സ്മാരക ശില്പത്തിലും പുഷ്പാര്‍ച്ചന നടന്നു.

പുഷ്പാര്‍ച്ചനയില്‍ വിവിധ മേഖലയിലുള്ളവര്‍ പങ്കെടുത്തു. കോഴിക്കോട് ആര്‍.പി.എഫ് വിഭാഗത്തിലെ ഇന്‍സ്പക്റ്റര്‍ ഉപേന്ദ്ര കുമാര്‍, എസ്.ഐ. ഷിനോജ് കുമാര്‍, എ.എസ്.ഐ ദിലീപ് കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ സിറാജ്, സജീവന്‍, ദേവദാസന്‍, സജിത്, സുരേഷ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ഗീത കാരോല്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.രമേശന്‍, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമുള്ളി കരുണാകരന്‍, വിമുക്ത ഭടന്മാരായ രാജന്‍ മാക്കണ്ടാരി, പി.കെ.ശങ്കരന്‍, മധു നീലാംബരി, പ്രതീഷ്, അനൂപ് ഇളവന, രാജേഷ് സാരംഗി, മേലൂര്‍ സ്‌കൂളിലെ അധ്യാപകരായ അരുണ്‍, സൗമ്യ, രമ്യ, പി.ടി.എ പ്രസിഡന്റ് ദില്‍ന ദാസ്, മേലൂര്‍ സര്‍വീസ് കോ ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് ശ്രീസുദന്‍, ജെ.സി.ഐ പ്രസിഡന്റ് അശ്വിന്‍, ഓഫീസര്‍മാരായ ഡോ. അഭിലാഷ്, അര്‍ജുന്‍, കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുരളി തോറോത്ത്, ഉണ്ണികൃഷ്ണന്‍ വള്ളിക്കാട്ടില്‍, പി.പ്രമോദ്, ഗോപി ചെറുവാട്ട്, എ.എം. ബാബു,അനൂപ്, ചാലഞ്ചേര്‍സ് കച്ചേരിപാറയുടെ പ്രവത്തകര്‍, നേതാജി യൂത്ത് സെന്റര്‍ മേലൂര്‍ പ്രവര്‍ത്തകരും നിരവധി നാട്ടുകാരും പുഷ്പാര്‍ച്ചനയിലും അനുസ്മരണ പരിപാടികളിലും പങ്കെടുത്തു.