ഗര്‍ഭാശയമുഖ കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ കണ്ടുപിടിക്കാന്‍ എങ്ങും പോകേണ്ട; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ കോള്‍പോസ്‌കോപ്പി പരിശോധന ആരംഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സ്ത്രീ രോഗ വിഭാഗത്തില്‍ കോള്‍പോസ്‌കോപ്പി (Colposcopy) പരിശോധന ആരംഭിച്ചു. കൊയിലാണ്ടി നഗരസഭയുടെയും എച്ച്.എം.സി യുടെയും പിന്തുണയോടെ ആണ് പദ്ധതി നടപ്പാക്കുന്നത്.
ഗര്‍ഭാശയമുഖത്തിന്റെ (cervix ) സൂക്ഷ്മ പരിശോധനയാണ് ഇതിലൂടെ സാധ്യമാകുന്നത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ രാജശ്രീ, ഡോക്ടര്‍ ദിവ്യ എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഗര്‍ഭാശയമുഖത്തിലെ അസാധാരണമായ വളര്‍ച്ചകള്‍, ഹ്യുമന്‍ പാപ്പിലോമ വൈറസ് ബാധ (HPV) , ഗര്‍ഭാശയമുഖ കാന്‍സര്‍ തുടങ്ങിയ ഗുരുതരമായ അസുഖങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കുന്നതിന് ഈ പരിശോധന വളരെ ഉപകാരപ്രദമാണ്.
ഇതുവഴി ഇത്തരം മാരകമായ അസുഖങ്ങള്‍ വരാതെ തടയുന്നതിനും വന്നാല്‍ തുടക്കത്തില്‍ തന്നെ മനസ്സിലാക്കി ഫലപ്രദമായ ചികിത്സ ഏര്‍പ്പെടുത്തുന്നതിനും സാധ്യമാകുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗവുമായി ബന്ധപ്പെടുക.
Summary:Colposcopy tests have begun in the gynecology department at Koyilandy Taluk Hospital