എന്‍.വൈ.സി കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് അരുണ്‍കുമാറിന്റെ സ്മരണയില്‍ സഹപ്രവര്‍ത്തകര്‍


കൊയിലാണ്ടി: ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ എന്‍.വൈ.സി. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് പി.വി. അരുണ്‍ കുമാറിനെ എന്‍.വൈ.സി. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു.
അനുസ്മരണ ചടങ്ങ് എന്‍.വൈ.സി. സംസ്ഥാന പ്രസിഡന്റ് സി.ആര്‍.സജിത്ത് ഉദ്ഘാടനം ചെയ്തു
എന്‍.വൈ.സി. ജില്ലാ സെക്രട്ടറി പി.വി. സജിത്ത് അധ്യക്ഷത വഹിച്ചു.

എന്‍.സി.പി. സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രന്‍, സി. രമേശന്‍, ജൂലേഷ് രവീന്ദ്രന്‍, ഷബിന്‍ തൂത്ത, വള്ളില്‍ ശ്രീജിത്ത്, അനുപമ പി.എം.ബി, ചേനോത്ത് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു