ജനകീയാസൂത്രണം 2024-25; സബ്‌സിഡി നിരക്കില്‍ കൊയിലാണ്ടി നഗരസഭയില്‍ തെങ്ങുവളം വിതരണം ചെയ്തു.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ തെങ്ങുവളം വിതരണം ചെയ്തു. 2024-25 സാമ്പത്തിക വര്‍ഷം ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 30000 തെങ്ങുകള്‍ക്കാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. തെങ്ങിന് കുമ്മായം ജൈവവളം 75 % സബ്സിഡി നിരക്കിലും പൊട്ടാഷ് 50% സബ്‌സിഡി നിരക്കിലുമാണ് നല്‍കുന്നത.
വിതരണ ഉദ്ഘാടനം നഗരസഭാ ഉപാധ്യക്ഷന്‍ അഡ്വ കെ സത്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് നിര്‍വഹിച്ചു. നഗരസഭയിലെ കൃഷിവകുപ്പ് അംഗീകൃത ഡിപ്പോകളില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് നേരിട്ട് വാങ്ങി ജി എസ് ടി ബില്ലുകള്‍ കൃഷിഭവനില്‍ ഹാജരാക്കുന്ന മുറയ്ക്ക് സബ്സിഡി തുക കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നതാണ്.
വളം വിതരണ ഉദ്ഘാടന ചടങ്ങിന് വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൃഷി ഓഫീസര്‍ പി. വിദ്യ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു മാസ്റ്റര്‍ വാര്‍ഡ് കൗണ്‍സിലര്‍ അസീസ് മാസ്റ്റര്‍ എ.ഡി.സി അംഗം ഗംഗാധരന്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു. കൃഷി അസിസ്റ്റന്റ് ഓഫീസര്‍ രജീഷ് കുമാര്‍ നന്ദിയും പറഞ്ഞു.