‘വെങ്ങളം – അഴിയൂര്‍ ദേശീയ പാത നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുക’- മുല്ലപ്പള്ളി രാമചന്ദ്രന്‍; നന്തിയില്‍ സത്യാഗ്രഹ സമരവുമായി സി.എം.പി


നന്തിബസാര്‍: നന്തിയില്‍ സി.എം.പി സത്യഗ്രഹസമരം സംഘടിപ്പിച്ചു. എം.പി.യും കെ.പി.സി.സി. മുന്‍ പ്രസിഡണ്ടുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു. വെങ്ങളം – അഴിയൂര്‍ ദേശീയ പാത നിര്‍മ്മാണത്തിലെ മെല്ലെപ്പോക്കില്‍ ജനങ്ങളുടെ ദുരിതം വര്‍ധിക്കുകയാണെന്നും എത്രയും പെട്ടെന്ന് സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കണമെന്നും സമരത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ നടപടികള്‍ക്കായി ഹൈക്കോടതിയെ സമീപിക്കാനും തീരുമാനമായി.


സി.എം.പി സ്റ്റേറ്റ് സെക്രട്ടറി സി.എന്‍ വിജയകൃഷ്ണന്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കി. പി.ബാലഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കെ.കരുണന്‍ സ്വാഗതം പറഞ്ഞു. നാരായണന്‍ കുട്ടി മാസ്റ്റര്‍, റഷീദ് പുളിയഞ്ചേരി, കൃഷ്ണകുമാര്‍ ഫറൂക്ക്, കെ.സി ബാലകൃഷ്ണന്‍, സുധീഷ് കടന്നപ്പള്ളി, രാജേഷ് കീഴരിയൂര്‍, സുനിത ടീച്ചര്‍, കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സമാപന സമ്മേളനം യു.ഡി.എഫ് ജില്ല കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്യും. മഠത്തില്‍ അബ്ദുറഹിമാന്‍ വിനോദ്, ഫൗസിയ, ഉഷ ഫറൂക്ക്, ദീപ, അഷറഫ് കായക്കന്‍ രാജന്‍ തുങ്ങിയവര്‍ പങ്കെടുക്കും.